മസ്കറ്റ് : പ്രവാസ ലോകത്തെ തിരക്കുകൾക്കിടയിൽ സ്വന്തം ആരോഗ്യം നോക്കാൻ മറന്നുപോകുന്നവരാന് പ്രവാസികൾ. ജോലി തിരക്കുകളും സാമ്പത്തിക ബുദ്ധിമുട്ടുകളും എല്ലാം അതിനൊരു കാരണമായി മാറാറുണ്ട്. എന്നാൽ അൽ ഖുദ് 6 ൽ പ്രവർത്തിക്കുന്ന മസ്കറ്റ് പ്രീമിയർ മെഡിക്കൽ സെന്റർ ഏറ്റവും പുതിയ ബേസിക് സെഹത്ഹെൽത്ത് പാക്കേജുമായി ഏറ്റവും കുറഞ്ഞ ചിലവിൽ ഒരു ബോഡി ചെക്കപ്പിന് അവസരം ഒരുക്കുന്നു. വെറും ഒൻപത് റിയാൽ ചിലവിൽ 51 റിസൾട്ടുകൾ ലഭിക്കുന്ന സുപ്രധാന ടെസ്റ്റുകൾ ലഭിക്കുമെന്നതാണ് പാക്കേജിന്റെ പ്രത്യേകത. മൂന്നു റിയാൽ അധികം നൽകിയാൽ പാക്കേജിന്റെ കൂടെ ഇ സി ജി യും ലഭിക്കും. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ആകും പാക്കേജ് ലഭിക്കുക. ഇന്നത്തെ ജീവിത ശൈലിയിൽ വർഷത്തിൽ ഒരിക്കലെങ്കിലും ഒരു ഫുൾ ബോഡി ചെക്കപ്പ് ചെയ്യുക എന്നത് വളരെ ഏറെ ആവശ്യമുള്ള ഒരു കാര്യമാണ്. അൽ ഖൂദ് -6 ലുള്ള മസ്കറ്റ് പ്രീമിയർ മെഡിക്കൽ സെന്ററിൽ ആണ് ഈ സേവന ലഭ്യമാകുക.
ആശുപത്രിയിൽ നടന്ന ഉൽഘാടന ചടങ്ങിൽ മസ്കറ്റ് കെഎംസിസി അൽ ഖുദ് ഏരിയാ പ്രസിഡന്റ് മുനീർ ടി പി, ആശുപത്രി മാനേജർ ഷസ്ഹാദ് , മാർക്കറ്റിംഗ് മാനേജർ വിനോദ് , മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് സനിൽ എന്നിവർ സംബന്ധിച്ചു