മസ്കറ്റ്: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് ഒമാൻ ചാപ്റ്റർ വർഷങ്ങളായി നടത്തി വരുന്ന ദാഹശമനത്തിനായി ഒരു തുള്ളി കുടിവെള്ള വിതരണം പദ്ധതി സമാപിച്ചു.ഒമാനിൽ ചൂട് കുറഞ്ഞ സാഹചര്യം കണക്കിലെടുത്ത് കൊടും ചൂടിൽ തൊഴിലെടുക്കുന്ന നമ്മുടെ സഹോദരങ്ങളുടെ ദാഹ ശമനത്തിനായി നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് ഒമാൻ ചാപ്റ്റർ 2024 ജൂൺ മാസം മുതൽ തുടങ്ങി കഴിഞ്ഞ വെള്ളിയാഴ്ച (30/08/2024) വരെ ഏകദേശം മൂന്ന് മാസത്തോളമായി നടത്തിവന്നിരുന്ന ഈ വർഷത്തെ ദാഹജലം, ശീതളപാനീയം, ലഗുഭക്ഷണ വിതരണ പദ്ധതി സമാപിച്ചു.ദാഹജലം, ശീതളപാനീയം, ലഗുഭക്ഷണ വിതരണ പദ്ധതി സമാപന പുണ്യ കർമ്മ ചടങ്ങിൽ നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് മുൻ ഗ്ലോബൽ കൺവീനറും നിലവിലെ ചാവക്കാട് ചാപ്റ്റർ സെക്രട്ടറിയുമായ ഷാഹുൽ ഹമീദ് വി.സി.കെ മുഖ്യാധിതി ആയിരുന്നു.ഓരോ ആഴ്ചയിലും ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിനായി സൈറ്റുകൾ കണ്ടുപിടിക്കുന്നതിനായി മുന്നിൽ നിന്ന് സജീവന് പ്രത്യേകം ആശംസിച്ചു.നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് ഒമാൻ ചാപ്റ്റർ പ്രസിഡണ്ട് മനോജ് നെരിയമ്പള്ളി, സെക്രട്ടറി ആഷിക്, ട്രഷറർ മുഹമ്മദ് യാസീൻ, ഗ്ലോബൽ കോഡിനേറ്റർ സുബ്രഹ്മണ്യൻ, വെൽഫെയർ കോഡിനേറ്റർ അബ്ദുൽ അസീസ് മറ്റു ഭാരവാഹികളായ സുബിൻ, സജീവൻ, സനോജ്, രാജീവ്, നസീർ, ഫൈസൽ, ബാബു, അബ്ദുൽ ഖാദർ, ഗോവിന്ദൻ, ഷാഹിന മുഹമ്മദ് യാസീൻ, സഫീന നസീർ, നീഷ്മ സനോജ്, സരിത ഫൈസൽ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *