മസ്കറ്റ് : പ്രവാചകൻ (സ) പ്രകൃതവും പ്രഭാവവും എന്ന ശീര്‍ഷകത്തില്‍ മസ്കറ്റ് റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമിന് കീഴില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന മീലാദ് ക്യാമ്പയിന് നാളെ തുടക്കം കുറിക്കും. മസ്കറ്റ് റെയ്ഞ്ച് പരിധിയിലുള്ള 35 മദ്റസ കേന്ദ്രങ്ങളിലും മൗലിദ് സദസ്സുകൾ നടക്കും. കൂടാതെ വിവിധ മദ്റസകളിലായി ബുർദ മജ്ലിസ്, കിഡ്സ് & ടീനേജ് സർഗസംഗമം, യുവജന സംഗമം, വീട്ടകം മൗലിദ്, മദ്റസ വിദ്യാർഥികളുടെ വൈവിദ്യമാർന്ന പരിപാടികൾ, പ്രകീർത്തന സദസ്സ്, മദ്ഹുന്നബി പ്രഭാഷണം, മീലാദ് കോണ്‍ഫറന്‍സ് എന്നീ പരിപാടികള്‍ സംഘടിപ്പിക്കും.
ക്യാമ്പയിൻ ഉദ്ഘാടനം നാളെ രാത്രി 7 മണിക്ക് സോഹാർ നുസ്റത്തുൽ ഇസ്‌ലാം മദ്റസയിൽ നടക്കും. മദ്‌റസ കമ്മിറ്റി ചെയർമാൻ ബാവ ഹാജി അധ്യക്ഷനാവും. റെയ്ഞ്ച് പ്രസിഡൻ്റ് സയ്യിദ് ഷംസുദ്ധീൻ ഫൈസി അൽ ഐദറൂസി ഉദഘാടനം ചെയ്യും. അബ്ദുൽ ഖാദർ ഫൈസി പാതിരമണ്ണ വിഷയാവതരണം നടത്തും.
