കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ ആദ്യമായി നടത്തുന്ന മെഗാ സംഗീത നിശ എലൈറ്റ് ജ്വലറി അവതരിപ്പിക്കുന്ന ഉത്സവരാവ് 2024, വാദി കബീറിലുള്ള മജാൻ ഹൈറ്റ്സ് മൾട്ടിപ്പിൾ ഹാളിൽ ഇന്ന് വൈകുന്നേരം 6 മണിക്ക് അരങ്ങേറുന്നു. മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ ശ്രീ പോൾ സക്കറിയയാണ് ചീഫ് ഗസ്റ്റ്, സിനിമ താരം ആശ അരവിന്ദ് ആദരിക്കുന്നു. സ്റ്റാർ സിങ്ങർ ഫെയിം ഡോക്ടർ ബിനീത രഞ്ജിത്തും ജിൻസ് ഗോപിനാഥും ചേർന്നു ഗാനമേളയോടൊപ്പം സ്റ്റാൻഡ് അപ്പ്‌ കോമഡിയിൽ പ്രശസ്തനായ റെജി രാമപുരവും അണിനിരക്കുന്നു. ഒമാനിലെ പ്രശസ്ത ഡാൻസ് ടീം ആയ രാജേഷ് ഡാൻസ് ഇൻസ്റ്റിറ്റ്യൂട്ട് നേതൃത്വംത്തിൽ കോട്ടയം പ്രവാസി സുഹൃത്തുക്കളുടെയും കുട്ടികളുടെയും ആകർഷകമായ ഡാൻസും ഉത്സവരാവിനെ ആഘോഷമാകുമെന്ന് KDPA Oman പ്രസിഡന്റ് ബാബു തോമസ് അറിയിച്ചു.ഒമാനിലുള്ള കോട്ടയം ജില്ലകാർ തമ്മിലുള്ള ബന്ധം വളർത്തുവാനും പരസ്പരം അടുത്ത് അറിയുവാനും അവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള അവസരവും ഈ മെഗാഷോയിലൂടെ സാധിക്കുമെന്ന് മീഡിയ കോർഡിനേറ്റർ രാകേഷ് വായ്പൂര് അറിയിച്ചു. പ്രോഗ്രാം കാണുവാൻ ഒമാനിലെ എല്ലാ കലാസ്നേഹികളെയും സംഘാടകർ ക്ഷണിക്കുന്നു, സൗജന്യ പ്രവേശനപാസ് ലഭിക്കുവാൻ +968 9698 1765, +968 9581 1758 ബന്ധപെടുക

Leave a Reply

Your email address will not be published. Required fields are marked *