മസ്കറ്റ്
ന്യൂനമർദ്ദം കൊടുങ്കാറ്റായി ശക്തി പ്രാപിച്ചു; ഒമാൻ തീരത്തുനിന്നു 920KM അകലെ
അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ചു ‘അസ്ന’ എന്ന ഉഷ്‌ണമേഖലാ കൊടുങ്കാറ്റായി മാറിയെന്നും ഇത് സുൽത്താനേറ്റിൻ്റെ മധ്യഭാഗത്ത് നിന്ന് 920 കിലോമീറ്റർ അകലെയാണെന്നും കാലാവസ്ഥ കേന്ദ്രം പറഞ്ഞു. ഏറ്റവും അടുത്തുള്ള മഴമേഘങ്ങളുടെ ദൂരം 760 കിലോമീറ്ററാണ്. കാറ്റിന്റെ വേഗത 30 മുതൽ 40 kt വരെയാണ്. പാകിസ്ഥാൻ നാമകരണം ചെയ്‌ത ഉഷ്‌ണമേഖലാ കൊടുങ്കാറ്റ് നിലവിൽ ഒമാൻ കടലിലേക്ക് നീങ്ങികൊണ്ടിരിക്കയാണ്. വരുന്ന ആഴ്ചയുടെ തുടക്കം മുതൽ ഇത് ഒമാനിൽ മഴക്കിടയാക്കാനിടയുണ്ടെന്നു മെറ്റ് ഓഫിസ് പറഞ്ഞു.