ഇന്നലെ രാത്രി ഒമാനിലെ ഹൈമക്ക് സമീപം നടന്ന വാഹനാപകടത്തിൽ നാല് ഇന്ത്യക്കാർ ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. കർണാടക റൈച്ചൂർ ദേവദുർഗ സ്വദേശികളാണ് മരണപ്പെട്ടവർ. തെഗഹാല സ്വദേശികളായ അദിശേഷ് ബാസവരാജ് (35), പവൻ കുമാർ, പൂജ മായപ്പ, വിജയ മായപ്പ എന്നിവരാണ് മരിച്ചത്.തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ ഹൈമ കഴിഞ്ഞ് അമ്പത് കിലോമീറ്റർ അകലെയാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രെയിലറിൽ ഇടിച്ച് കത്തുകയായിരുന്നു. അദിശേഷ് ജോലി ചെയ്യുന്ന സ്ഥാപനം നിസ്‌വയിൽ ആണ്. ബന്ധുക്കൾ വിസിറ്റിംഗ് വിസയിൽ ഒമാൻ സന്ദർശിക്കാനെത്തിയതായിരുന്നു. മൃദദേഹം കത്തിക്കരിഞ്ഞ നിലയിലാണ്. ഇവർ സഞ്ചരിച്ചിരുന്ന കാറും പൂർണ്ണമായും കത്തി നശിച്ചു. ഇവരുടെ മൃതദേഹം ഹൈമ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണെന്ന് ഹൈമ കെഎംസിസി പ്രസിഡന്റ് സലീം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *