ഒമാനിൽ കനത്ത മഴ: നാല് മരണം, ഒരാൾക്ക് പരിക്ക്നിസ്‌വ വാദി തനൂഫിൽ ആണ് ഒഴുക്കിൽപ്പെട്ട് നാല് പേർ മരിച്ചത്. ഒരാൾക്ക് പരുക്ക്. ഏറ്റതായും റോയൽ ഒമാൻ പോലീസിൻ്റെ (ആർഒപി) പ്രസ്താവനയിൽ അറിയിച്ചു. 16 പേരടങ്ങുന്ന മൾട്ടിനാഷണൽ ഹൈക്കിംഗ് ഗ്രൂപ്പിലെ അഞ്ച് അംഗങ്ങളാണ് പെട്ടെന്നുണ്ടായ കനത്ത മഴയിൽ ഒലിച്ചുപോയതു്.മരിച്ചവരിൽ ഒരു ഒമാൻ പൗരനും മൂന്ന് അറബ് പൗരന്മാരും ഉൾപ്പെടുന്നു. പരിക്ക് പറ്റിയ ആളുടെ നില ഗുരുതരമായി തുടരുന്നു. പരിക്കേറ്റവരെ അടിയന്തിര വൈദ്യസഹായത്തിനായി നിസ്വ ഹോസ്പിറ്റലിലേക്ക് വിമാനമാർഗ്ഗം കൊണ്ടുപോയതായി റോയൽ ഒമാൻ പോലിസ് സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *