മസ്കറ്റ് : ഒമാനിൽ നിയമവിരുദ്ധമായി റോഡ് മുറിച്ചു കടക്കുന്ന കാൽനട യാത്രക്കാർക്കെതിരെ നടപടിയുമായി റോയൽ ഒമാൻ പോലീസ് ട്രാഫിക് വിഭാഗം. പത്ത് റിയാൽ പിഴയും കുറ്റം ആവർത്തിച്ചാൽ മൂന്ന് മാസം വരെ തടവുമാണ് ശിക്ഷ. റോഡ് മുറിച്ചുകടന്നുവർ അപകടം സൃഷ്ടിക്കുന്നത് വർധിച്ചതോടെയാണ് തീരുമാനം. നിയമ വിരുദ്ധമായി റോഡ് മുറിച്ചു കടക്കുന്നവരുടെ ചിത്രങ്ങൾ പകർത്തി നൽകിയാൽ നടപടി സ്വീകരിക്കും.കാൽ നടക്കട്ടെ യാത്രക്കാർ റോഡ് മുറിച്ചു കടക്കാൻ ഒരുക്കിയ സംവിധാനങ്ങളിൽ അല്ലാതെ റോഡ് മുറിച്ചു കടക്കരുതെന്നും,ഇത്തരം സ്ഥലങ്ങളിലെത്തുമ്പോൾ വാഹനങ്ങൾ വേഗത കുറക്കുകയും ശ്രദ്ധിക്കുകയും വേണമെന്ന് ഡ്രൈവർമാരോടും റോയൽ ഒമാൻ പോലീസ് ട്രാഫിക് വിഭാഗം അധികൃതർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *