മസ്കറ്റ് ഒമാനിൽ ആളുകളെ കബളിപ്പിച്ച് പണം തട്ടിയെടുക്കാൻ പുതിയ രീതികൾ അവലമ്പിച്ച് തട്ടിപ്പ് സംഘങ്ങൾ.പണം നൽകുന്നതായി നടിച്ച്, ബാക്കി തുക ആവശ്യപ്പെട്ട് ആണ് തട്ടിപ്പ്. ദാഖിലിയ ഗവർണറേറ്റ് പോലീസ് കമാൻഡ് ആണ് ഏറ്റവും പുതിയ സംഭവം റിപ്പോർട്ട് ചെയ്തത്.പണം നൽകുന്നതായി നടിച്ച്, ബാക്കിതുക ആവശ്യപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ ഒമാനിൽ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ ആണ് റോയൽ ഒമാൻ പോലീസിന്റെ മുന്നറിയിപ്പ്. ദാഖിലിയ ഗവർണറേറ്റ് പോലീസ് കമാൻഡ് ആണ് ഏറ്റവും പുതിയ സംഭവം റിപ്പോർട്ട് ചെയ്തത്. നിരവധി കടകളിൽ നിന്നും സമാന തട്ടിപ്പ് നടത്തിയ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ അറബ് രാജ്യക്കാരാണ്. കടകളിൽ നിന്നും സാധനങ്ങൾ വാങ്ങിയ ശേഷം ഉയർന്ന മൂല്യമുള്ള നോട്ട് നൽകുന്നതായി നടിക്കുകയും ബാക്കി തുക ആവശ്യപ്പെടുകയും ചെയ്യുന്നതാണ് ഇവർ പ്രയോഗിച്ച രീതിയെന്ന് പോലീസ് പറഞ്ഞു. എന്നാൽ, ഇവർ പണം നൽകുന്ന പോലെ നടിക്കുക മാത്രമാണ് ചെയ്തതെന്നും പണം നൽകിയിട്ടെല്ലും തിരിച്ചറിഞ്ഞ കടകളിലെ വ്യാപാരി വിവരം പോലീസിൽ അറിയിക്കുകയും പ്രതികളെ പിടികൂടുകയും ചെയ്യുകയായിരുന്നു. സമാന തട്ടിപ്പ് കഴിഞ്ഞ ദിവസം വടക്കൻ ബാത്തിന ഗവർണറേറ്റിലും റിപ്പോർട്ട് ചെയ്തിരുന്നു. സുഹാറിലെ കഫേയിൽ ജോലിക്കാരനിൽ നിന്നും സാധനങ്ങൾ വാങ്ങിയ ശേഷം ഉയർന്ന മൂല്യമുള്ള നോട്ട് നൽകുന്നതായി നടിക്കുകയും ബാക്കി തുക ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, ഇയാൾ പണം നൽകിയിട്ടില്ലെന്ന് തിരിച്ചറിഞ്ഞ കഫേയിലെ ജീവനക്കാരൻ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. സമാന രൂപത്തിലടക്കമുള്ള തട്ടിപ്പുകളെ കരുതിയിരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും റോയൽ ഒമാൻ പോലീസ് നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *