” ഇന്ത്യൻ ഓഫ് ഇയർ ” പുരസ്ക്കാരം സാമൂഹിക പ്രവർത്തകർക്ക് സമർപ്പിക്കുന്നു : അഹമ്മദ് റഈസ്

ഒമാനിലെ ഇന്ത്യക്കാരുടെ ഔദ്യോഗിക കൂട്ടായ്മയായ ഇന്ത്യൻ സോഷ്യൽ ക്ലബ് നൽകി വരുന്ന ഈ വർഷത്തെ ഇന്ത്യൻ ഓഫ് ദ ഇയർ 2024 പുരസ്കാരത്തിന് മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി പ്രസിഡന്റ് അഹമ്മദ് റയീസ് അർഹനായി. ഒമാനിൽ അഹമ്മദ് റയീസിന്റെ നേതൃത്വത്തിൽ നടന്ന് വരുന്ന വിദ്യാഭ്യാസ – സാംസ്കാരിക- ജീവ കാരുണ്യ പ്രവർത്തനങ്ങളെ മുൻ നിർത്തിയാണ് അഹമ്മദ് റയീസിന് അവാർഡ് നൽകിയത്. മുൻ കേന്ദ്ര മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ ഇ അഹമ്മദിന്റെ മകൻ ആണ് അഹമ്മദ് റയീസ്. അൽ ബൂസ്താൻ പാലസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ് പുരസ്കാരം കൈമാറി. ഇന്ത്യൻ സോഷ്യൽ ക്ലബ്‌ ഒമാൻ ഭാരവാഹികൾ സംബന്ധിച്ചു. അതെ സമയം തനിക്കു ലഭിച്ച ” ഇന്ത്യൻ ഓഫ് ഇയർ ” പുരസ്‌കാരം ഒമാനിലെ ആയിരകണക്കിന് വരുന്ന ലാഭേച്ഛയില്ലാതെ മാനവികത മാത്രം ലക്ഷ്യമാക്കി, ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെയും , സ്വീകരിക്കാതെയും പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകർക്ക് സമർപ്പിക്കുന്നതായി , അവാർഡ് സ്വീകരിച്ചുള്ള മറുപടി പ്രസംഗത്തിൽ കണ്ഠമിടറി കൊണ്ട് അഹമ്മ്ദ് റഈസ് പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *