മസ്കറ്റ് : ഇൻകാസ് -ഇബ്ര റീജിയണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ എഴുപതിയെട്ടാം സ്വാതന്ത്ര്യദിനാഘോഷം ആഗസ്റ്റ് 15, വ്യാഴാഴ്ച വൈകിട്ട് ഇബ്രയിൽ സംഘടിപ്പിച്ചു. ഇൻകാസ് -ഇബ്ര റീജിയണൽ കമ്മിറ്റി പ്രസിഡന്റ് അലി കോമത്ത്, ജനറൽ സെക്രട്ടറി സുനിൽ മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അടിച്ചമർത്തൽ, ചൂഷണം, സാംസ്കാരികമായ ആധിപത്യം എന്നിവയെ ചെറുത്തുതോൽപ്പിച്ച് ഇന്ത്യയെ ഒരു സ്വതന്ത്ര ഭൂമിയാക്കാൻ ത്യാഗം സഹിച്ച എല്ലാ സ്വാതന്ത്ര്യ സമര പോരാളികളെയും യോഗം അനുസ്മരിച്ചു. ഇന്നത്തെ വർഗീയ ഫാസ്റ്റിസ്റ്റ് രാഷ്ട്രീയ അന്തീക്ഷത്തിൽ അവർ മുന്നോട്ടു വെച്ച ആശയങ്ങൾക്ക് മുൻപേത്തെക്കാൾ പ്രാധാന്യമുള്ളതായി പ്രസിഡന്റ് അലി കോമത്ത് അഭിപ്രായപ്പെട്ടു. വയനാട് ദുരന്തത്തിൽ മരിച്ചവരുടെയും, കാണാതായവരുടെയും, പരിക്കേറ്റവരുടെയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായി അറിയിച്ച യോഗം,വയനാടിന്റെ പുനരധിവാസത്തിനായുള്ള ഇൻകാസ് ഇബ്രയുടെ സംഭാവന എത്രയും പെട്ടന്ന് കൈമാറുമെന്നും അറിയിച്ചു.