മസ്കറ്റ് :ലോകോത്തര ഐ.ടി. വിദ്യാഭ്യാസ ശൃംഖലയായ ജി – ടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷന്റെ അത്യാധുനിക ടെക്നോളജി കോഴ്‌സുകൾ ഇനി മുതൽ ഒമാനിലും ലഭ്യമാകും. ഒമാൻ തലസ്ഥാനമായ മസ്‌കറ്റിൽ ആണ് രാജ്യത്തെ ആദ്യ കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. മസ്‌കറ്റ് ജനറൽ സെക്രട്ടറിയേറ്റ് മെമ്പറും അറബ് യൂറോപ്പ്യൻ സെൻ്റർ ഫോർ ഹ്യൂമൻ റൈറ്സ് ആൻഡ് ഇൻ്റർനാഷണൽ ലോയുടെ ഔദ്യോഗിക പ്രതിനിധിയുമായ ശൈഖ് അഹ്‌മദ് ബിൻ ഖൽഫാൻ അൽ ഘുഫാലിയാണ് ജി – ടെക് മസ്‌കറ്റ് സെൻറർ ഉദ്ഘാടനം ചെയ്‌തത്. ജി-ടെക്കിന്റെ 769 ആമത് സെൻ്ററിനാണ് മസ്കറ്റിലെ അൽ ഖുവൈറിൽ തുടക്കമായത്. അത്യാധുനിക ട്രെൻഡി കോഴ്‌സുകളായായ റോബോട്ടിക്‌സ്, എ. ഐ., എസ് എ പി, ഡാറ്റാ സയൻസ്, മോഷൻ ട്രാഫിക്‌സ് തുടങ്ങിയ തൊഴിലധിഷ്‌ഠിത സ്‌കില്ലിംഗ് കോഴ്‌സുകൾ മസ്ക്കറ്റിലെ ജി- ടെക്കിൻ്റെ സെന്ററിൽ ലഭ്യമാകും. അൽഗുബ്രയിലെ അവന്യൂ മാളിൽ വച്ചാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. ജി- ടെക് ചെയമാൻ ആൻഡ് മാനേജിങ് ഡയറക്ടർ മെഹ്റൂഫ് മണലൊടിയും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ സംസാരിച്ചു.