മസ്കറ്റ് :
ഡോക്ടറേറ്റ് കരസ്തമാക്കിയ അൽ സലാമ ഹോസ്പിറ്റൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോക്ടർ സിദ്ധീഖിനെ മസ്കറ്റ് കെഎംസിസി മബെല ഏരിയ കമ്മിറ്റി അനുമോദിച്ചു. കൂട്ടുകറി റെസ്റ്റോറന്റിൽ വെച്ച് നടന്ന ചടങ്ങ് മസ്കറ്റ് കെഎംസിസി വൈസ് പ്രസിഡണ്ട് സയ്യിദ് എകെകെ തങ്ങൾ കുറ്റ്യാടി ഉദ്ഘാടനം ചെയ്തു. മബെല കെഎംസിസി പ്രസിഡണ്ട് സലീം അന്നാര അധ്യക്ഷത വഹിച്ചു.ശാക്കിർ ഫൈസി തലപ്പുഴ പ്രാർത്ഥനക്ക് നേതൃത്വം നൽകി വയനാട് ദുരന്തബാധിധർക്കായി പ്രത്യേക പ്രാർത്ഥന നിർവഹിച്ചു. .മാനന്തവാടി നിയോജകമണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി അസീസ് കോറം,അഷ്‌റഫ് പൊയ്ക്കര,മുനീർ മുക്കം,ഗഫൂർ കുറ്റ്യാടി എന്നിവർ സംസാരിച്ചു ജനറൽ സെക്രട്ടറി യാക്കൂബ് തിരൂർ സ്വാഗതവും ട്രഷറർ അനസുദ്ധീൻ കുറ്റ്യാടി നന്ദിയും പറഞ്ഞു.