മസ്കറ്റ്: നാടിനെ നടുക്കിയ വയനാട് ദുരന്തം ഏറെ വേദനാജനകവും ഹൃദയ ഭേദകവുമാണെന്ന് മസ്കറ്റ് കെഎംസിസി പ്രസിഡന്റ് അഹമ്മദ് റഹീസ് പ്രസ്താവനയിൽ പറഞ്ഞു.ദുരന്തത്തിൽ മസ്കറ്റ് കെഎംസിസി അതീവ ദുഃഖം രേഖപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ദുരന്ത മുഖത്ത് സഹായമെത്തിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്നും, അതിനായി പത്ത് ദിവസം നീണ്ട് നിൽക്കുന്ന വയനാട് പുനരധിവാസ സഹായ യജ്ഞത്തിന് മസ്കറ്റ് കെഎംസിസി തുടക്കം കുറിച്ചതായുംഅഹമ്മദ് റഹീസ് അറിയിച്ചു.മുഴുവൻ മനുഷ്യ സ്നേഹികളും വയനാട് പുനരധിവാസ യജ്ഞത്തിൽ പങ്കാളികളാവണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.