മസ്കറ്റ്അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ജൂലൈ 30 ചൊവ്വാഴ്‌ച വൈകുന്നേരം മുതൽ ഓഗസ്റ്റ് 2 വെള്ളിയാഴ്ച വരെ ഒമാനെ ബാധിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇത് സാബന്ധിച്ച് സൂചന നൽകുന്ന കാലാവസ്ഥ പ്രവചനം ദേശീയ മൾട്ടി ഹസാർഡ്സ് എർലി വാണിംഗ് സെൻ്റർ പുറപ്പെടുവിച്ചതായി ഒമാൻ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കേന്ദ്രത്തിന്റെ ഏറ്റവും പുതിയ വിശകലനങ്ങൾ അനുസരിച്ച്, മിക്ക ഗവർണറേറ്റുകളെയും മേഘങ്ങൾ മൂടുകയും വ്യത്യസ്ത തീവ്രതയുള്ള ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ ഇടയ്ക്കിടെ ഇടിമിന്നലോട് കൂടിയ മഴ ഉണ്ടായേക്കാം, ഇത് വാദികളുടെ ഒഴുക്കിനും വെള്ളപ്പൊക്കത്തിനും ഇടയാക്കും. നാഷണൽ മൾട്ടി ഹാസാർഡ്സ് എർലി വാണിംഗ് സെൻ്ററിലെ വിദഗ്ധർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. കേന്ദ്രം യഥാസമയം പുറപ്പെടുവിക്കുന്ന ബുള്ളറ്റിനുകളും റിപ്പോർട്ടുകളും പിന്തുടർന്ന് മുൻകരുതലുകൾ സ്വീകരിക്കാൻ രാജ്യത്തെ പൊതുജനങ്ങൾ തയ്യാറാകണമെന്നും കേന്ദ്രം നിർദേശം നൽകി.