നാട്ടിൽ പോകാൻ വലഞ്ഞ പ്രവാസിക്ക് ആശ്വാസമായി ഇൻകാസ് ഒമാൻ ആറു വർഷങ്ങൾക്കു മുൻപ് ഒമാനിൽ എത്തുകയും അധികം താമസിയാതെ തന്നെ ജോലി നഷ്ടപ്പെടുകയും ചെയ്ത തിരുവന്തപുരം സ്വദേശിനി കഴിഞ്ഞ കുറെ വർഷങ്ങളായി സ്ഥിര തൊഴിൽ ഇല്ലാതെ , വല്ലപ്പോഴും ലഭിക്കുന്ന ഗാർഹിക ജോലികൾ ചെയ്തു വരികയായിരുന്നു. 2020 ന് ശേഷം വിസ പുതുക്കുവാൻ സാധിച്ചിരുന്നുമില്ല. അതിനിടയിൽ ആരോഗ്യം വഷളാവുകയും നാട്ടിൽ പോകുവാൻ നിവൃത്തിയില്ലാതെ വരികയും ചെയ്തതിനെ തുടർന്ന് സനു എന്ന ഒരു മലയാളി മുഖാന്തിരം ഇൻകാസിന്റെ ഭാരവാഹികളെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് പ്രസിഡണ്ട് അനീഷ് കടവിലിന്റെ നേതൃത്വത്തിൽ ഇൻകാസ് വൈസ് പ്രസിഡണ്ട് നിധീഷ് മാണി, ട്രെഷറർ സതീഷ് പട്ടുവം തുടങ്ങിയവർ എംബസ്സിയും മറ്റുമായി ഇടപെടലുകൾ നടത്തി നാട്ടിലേയ്ക്ക് പോകുവാനുള്ള സാഹചര്യം ഒരുക്കുകയായിരുന്നു. തിരുവന്തപുരത്തേക്ക് ഉള്ള വിമാന ടിക്കറ്റ് എംബസ്സി തന്ന തീയ്യതി പ്രകാരം ഇൻകാസ് ഒമാൻ നൽകി.

Leave a Reply

Your email address will not be published. Required fields are marked *