മുസന്ന : മുലന്ദ റമീസ് ഫുട്ബോൾ സ്റ്റേഡിയത്തിൽ നടന്ന അൽ ഹോസ്‌നി എഫ് . സി സൂപ്പർ ലീഗ് 2024 സീസൺ മൂന്നിൽ എലൈറ്റ് 8 എഫ്,സി ജേതാക്കളായി. ആവേശകരമായ ഫൈനൽ മത്സരത്തിൽ റോയൽ ഫൈറ്റേഴ്സ് എഫ്, സിയെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ പരാജയപ്പെടുത്തിയാണ് എലൈറ്റ് 8 എഫ്, സി ജേതാക്കളായത്.
പ്രമുഖ ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ , മിൻഹാജ് ( റോയൽ ഫൈറ്റേഴ്സ് എഫ് . സി ) മികച്ച പ്ലയെർ, ആഷിഖ് ( റോയൽ ഫൈറ്റേഴ്സ് എഫ് . സി ) ടോപ് സ്കോറർ , മുജീബ് റഹ്മാൻ ( എലൈറ്റ് 8 എഫ്, സി ) മികച്ച ഡിഫൻഡർ , റഹൂഫ് ( എലൈറ്റ് 8 എഫ്, സി ) മികച്ച ഗോൾ കീപ്പർ ആയും തിരഞ്ഞെടുക്കപ്പെട്ടു .
Photo caption : അൽ ഹോസ്‌നി എഫ് സി സൂപ്പർ ലീഗ് ജേതാക്കളായ എലൈറ്റ് 8 എഫ് ,സി