മസ്കറ്റ് : ഒമാനിൽ മുപ്പത്തിമൂന്ന് വർഷത്തെ ദീർഘകാല പ്രവാസം മതിയാക്കി നാട്ടിലേക്ക് പോയ ഇല്യാസ് ബാവുവാണ് നമ്മൾ ചാവക്കാട്ടുകാർ ഒമാൻ ചാപ്റ്റർ ചാരിറ്റിയിലേക്ക് വീൽചെയർ സമ്മാനിച്ചത്.
സംഘടനയിലെ കുടുംബാംഗങ്ങൾക്കോ അവരുടെ സുഹൃത്തുക്കൾക്കോ എന്തെങ്കിലും അസുഖങ്ങൾ നേരിട്ട് വീൽചെയറിന് ആവശ്യമായി വരുന്ന സമയത്ത് തത്ക്കാലത്തേക്ക് സംഘടനയിലേക്ക് കിട്ടിയ വീൽചെയർ കൊടുക്കുവാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.
ചടങ്ങിൽ ഇല്യാസ് ബാവു വട്ടേക്കാട്, പ്രസിഡണ്ട് മനോജ് നേരിയമ്പള്ളി, സെക്രട്ടറി ആഷിക് മുഹമ്മദ്കുട്ടി, ട്രഷറർ മുഹമ്മദ് യാസീൻ ഒരുമനയൂർ, രക്ഷാധികാരി മുഹമ്മദ് ഉണ്ണി, വെൽഫെയർ കോഡിനേറ്റർ അബ്ദുൽ അസീസ്, ഗ്ലോബൽ കോഡിനേറ്റർ സുബ്രഹ്മണ്യൻ മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളായ ബാബു, രാജീവ്, സനോജ്, നസീർ, ഫൈസൽ എന്നിവർ പങ്കെടുത്തു