മസ്കറ്റ് : ഒമാനില്‍ ബലി പെരുന്നാള്‍ ജൂണ്‍ 16ന് ആയേക്കുമെന്ന് ജ്യോതിശാസ്ത്ര വിദഗ്ധര്‍.
സഊദി അറേബ്യയില്‍ അറഫാദിനം ജൂണ്‍ 15നും ബലി പെരുന്നാള്‍ ജൂണ്‍ 16നും ആയേക്കുമെന്നും ജ്യോതിശാസ്ത്ര റിപ്പോര്‍ട്ടില്‍ പറയുന്നു.ഇതനുസരിച്ച് ഒമാനില്‍ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ ജൂണ്‍ 16 ഞായറാഴ്ച മുതല്‍ 20 വ്യാഴാഴ്ചവരെയാകാനും സാധ്യതയുണ്ട്. വാരാന്ത്യ അവധി കൂടി കഴിഞ്ഞ് ജൂണ്‍ 23ന് ആയിരിക്കും പ്രവൃത്തിദിനം പുനഃരാരംഭിക്കുകയെന്നും ഒമാന്‍ ഒബ്സര്‍വര്‍ റിപ്പോര്‍ട്ട് ചെയ്തു.