മസ്കറ്റ്: മസ്കറ്റ് അൽ ക്വയറിൽ താമസക്കാരനായ എറണാകുളം ജില്ല, പള്ളുരുത്തി സ്വദേശിയായ സജീവൻ പി സദാനന്ദനെയാണ് രണ്ടുദിവസമായി കാണ്മാനില്ലെന്ന് ബന്ധുക്കൾ വിവരം അറിയിച്ചത്. ഇദ്ദേഹത്തിൻറെ മൊബൈൽ ഫോൺ കാറിൽ ഉണ്ടായിരുന്നു. കാറിൻറെ ചാവി വീട്ടിൽ കൊടുത്തു സൊഹാറിലേക്ക് പോവുകയാണ് എന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ ആരുടെ കൂടെയാണ് സൊഹാറിലേക്ക് പോയത് എന്ന് അറിയില്ല. ഇദ്ദേഹത്തിൻറെ ഫോണിലേക്ക് അവസാനമായി വന്നത് 30 മെയ് 2024ന് വൈകീട്ട് 05:03ന് AL ZULFAH INTERNATIONAL എന്ന സ്ഥാപനത്തിൽ നിന്ന് സാധനം വാങ്ങിച്ചതിന്റെ മെസ്സേജ് ആണ് വന്നിട്ടുള്ളത്..ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 92850054 (രാജേഷ്) അറിയിക്കുക.