മസ്കറ്റ് : എട്ടുമാസങ്ങൾക്ക് മുമ്പാണ് എറണാകുളം സ്വദേശിയായ യുവതി വീട്ടുജോലിക്ക് ഒമാനിൽ എത്തിയത്. അതിനിടയിൽ കഴിഞ്ഞ ദിവസമാണ് ഇവരുടെ മകൻ നാട്ടിൽ അപകടത്തിൽ പെടുന്നതും ഗുരുതര അവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും. മകൻ വെന്റിലേറ്ററിൽ ആണെന്നറിയിച്ചിട്ടും തൊഴിലുടമ യുവതിക്ക് ലീവ് അനുവദിച്ചില്ല. വീട്ടുകാർ വിവരമറിയിച്ചതനുസരിച്ച് ദുബായ് പ്രവാസി ആഷിക് റൂവി കെഎംസിസി ട്രഷറർ മുഹമ്മ്ദ് വാണിമേലിനെ ബന്ധപ്പെടുകയായിരുന്നു. തുടർന്നു വിഷയം മസ്ക്കറ്റ് കെഎംസിസി കെയർവിങ്നെ ധരിപ്പിക്കുകയും കെയർവിങ് മബേല കെഎംസിസിയെ അറിയിക്കുകയും ചെയ്തു. കെഎംസിസി ഏറ്റെടുത്ത് ഈ വിഷയം ഇന്ത്യൻ എംബസിയെ ധരിപ്പിക്കുകയും ചെയ്തു. തുടർന്ന് തൊഴിൽ ഉടമയുമായി നിരന്തരം ബന്ധപ്പെടുകയും സംസാരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയെ വിസ ക്യാൻസൽ ചെയ്തു നാട്ടിലേക്ക് അയക്കാൻ സാധിച്ചത്. ഇബ്രാഹിം ഒറ്റപ്പാലം, മുഹമ്മ്ദ് വാണിമേൽ, അനസുദ്ധീന് കുറ്റിയാടി, അറഫാത്ത് എസ വി , കെ ടി അബ്ദുല്ല, സാജിർ കുറ്റിയാടി തുടങ്ങിയവർ നേതൃത്വം നൽകി.