ഉപഭോക്താക്കൾക്ക് വളരെയധികം ഉപയോഗപ്രദമായ സംവിധാനമാണ്, എന്ന് “നമ” വാർത്ത കുറിപ്പിൽ അറിയിച്ചു

വേനൽക്കാലത്ത് ഉയർന്ന വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്‌നങ്ങൾ ഒഴിവാക്കാൻ വരിക്കാർക്ക് വർഷം മുഴുവനും നിശ്ചിത തുക അടയ്‌ക്കാൻ സഹായിക്കുന്ന “ഫിക്‌സഡ് പേയ്‌മെൻ്റ് സേവനം” ആരംഭിച്ചതായി നമ ഇലക്‌ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി അറിയിച്ചു.

നമ ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനിയും നമ ഇലക്‌ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനിയും നമ ദോഫാർ സർവീസസ് കമ്പനിയും ചേർന്ന് സംഘടിപ്പിച്ച പത്രസമ്മേളനത്തിലാണ് തങ്ങളുടെ വേനൽക്കാല തയ്യാറെടുപ്പ് പദ്ധതികൾ വെളിപ്പെടുത്തിയത്.

ഇതനുസരിച്ച്, കഴിഞ്ഞ 12 മാസത്തെ യഥാർത്ഥ ശരാശരി ഉപഭോഗത്തെ അടിസ്ഥാനമാക്കി കണക്കാക്കിയ പ്രതിമാസ നിശ്ചിത പേയ്‌മെൻ്റാണ് പുതുതായി സമാരംഭിച്ച സേവനം. വേനൽക്കാലത്ത് ഉപഭോക്താക്കൾക്കുള്ള സാമ്പത്തിക ബാധ്യത ഒഴിവാക്കുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ഉപഭോക്താക്കൾക്ക് അവരുടെ യഥാർത്ഥ ഉപയോഗം പരിഗണിക്കാതെ തന്നെ ഈ മുൻകൂട്ടി നിശ്ചയിച്ച തുക നൽകാനാകും. നാമ വെബ്‌സൈറ്റ് അല്ലെങ്കിൽ App വഴി സൗജന്യമായി സേവനം സബ്‌സ്‌ക്രൈബ് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *