മസ്കറ്റ് – കൊച്ചി
മസ്കറ്റ് – കണ്ണൂർ, മസ്കറ്റ് – കോഴിക്കോട്, സലാല കോഴിക്കോട് വിമാനങ്ങളും രാധാക്കി
ഒമാനിൽ നിന്നുമുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് സർവ്വീസുകളും മുടങ്ങുന്നു, ടിക്കറ്റ് എടുത്ത യാത്രക്കാർ ശ്രദ്ധിക്കുക.മെയ് 13 വരെ സർവീസുകളെ ബാധിക്കാൻ സാധ്യത
അപ്രതീക്ഷിത സ്റ്റാഫ് സമരത്തെ തുടർന്ന് ഇന്നലെ മുതൽ താളം തെറ്റിയ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവ്വീസുകൾ ഇന്നും മുടങ്ങുന്നു.മസ്കറ്റിൽ നിന്നും സലാലയിൽ നിന്നുമുള്ള നിരവധി സർവീസുകൾ റദ്ദാക്കി.,ഇന്നും ഇന്നലെയുമായി ടിക്കറ്റ് എടുത്ത നിരവധി യാത്രക്കാരുടെ യാത്ര മുടങ്ങി. ഈ ഒരു സാഹചര്യം മെയ് 13 വരെ നീണ്ടുനിൽക്കാൻ ആണ് സാധ്യത എന്ന് അധികൃതർ അറിയിക്കുന്നു.
യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ സർവ്വീസുകൾ പൂർവ സ്ഥിതിയിൽ ആവുന്നത് വരെ മറ്റു വിമാന കമ്പനികളെ ആശ്രയിക്കുകയും, നിലവിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് ടിക്കറ്റ് എടുത്തവർ ഓഫീസുമായി ബന്ധപ്പെട്ട് വിവരങ്ങൾ അറിയുകയും ചെയ്യുക. യാത്ര മുടങ്ങിയവർക്ക് 7 ദിവസം വരെ റീഫണ്ട് നൽകുകയോ, ഡേറ്റ് മാറ്റി നൽകുകയോ ചെയ്യും എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്