ഒമാനിലെ സൊഹാറില്‍ വാഹനാപകടം: തൃശൂർ സ്വദേശി മറിച്ചു.
സോഹാർ : സോഹാറിൽ തെറ്റായ ദിശയിൽ വന്ന ട്രക്കിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി മരണപ്പെട്ടു. തൃശൂർ സ്വദേശി സുനിൽ ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിൽ അഡ്മിൻ മാനേജർ ആയിരുന്നു.
ലിവ റൗണ്ട് എബൗട്ടിൽ ആണ് ആക്സിഡൻ്റ് നടന്നത്.. റെസിഡന്റ് കാർഡ് പുതുക്കാൻ കുടുംബത്തോടൊപ്പം ലിവയിൽ പോയി തിരിച്ചു വരുന്ന വഴിയിലാണ് അപകടം ഉണ്ടായത്. തെറ്റായ ദിശയിൽ വന്ന ട്രക്കാണ് ഇടിച്ചു കയറിയത്.
അപകടത്തിൽ ഒരു വിദേശിയും രണ്ട് സ്വദേശികളും മരണപ്പെട്ടതായി റോയൽ ഒമാൻ പോലിസ് സ്ഥിതീകരിച്ചു .15 ലധികം ആളുകൾക്ക് പരിക്കേറ്റതായും റോയൽ ഒമാൻ പോലിസ് പറഞ്ഞു. പരിക്ക് പറ്റിയവരെ സോഹാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.