മസ്കറ്റ് :
ഒമാനിൽ തൊഴിലിടത്തിൽ നിന്നും ഇലക്ട്രിക് കേബിളുകൾ മോഷ്ടിച്ച അഞ്ച് ഏഷ്യൻ വംശജർ പിടിയിൽ. വൈദ്യുതി വിതരണ കമ്പനിയുടെ തെക്കൻ ബാത്തിന ഗവർണറേറ്റിലെ വർക്ക് സൈറ്റിൽ ആണ് മോഷണം നടന്നത്. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനാണ് അഞ്ച് പേരെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയാക്കി വരുന്നതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.