മസ്കറ്റ് :
വാട്ട്സ് ആപ്പിൽ ചാറ്റ് ചെയ്യുമ്പോൾ മറ്റൊരാളുടെ ഫോട്ടോ ഉപയോഗിച്ച് സ്റ്റിക്കർ അയക്കുന്നവർ ശ്രദ്ധിക്കുക.. നിങ്ങൾ ഒമാനിലാണെങ്കിൽ കനത്ത പിഴയും ജയിൽ ശിക്ഷയും ലഭിക്കും.. വ്യക്തികളുടെ അനുവാദം ഇല്ലാതെ ഫോട്ടോ സ്റ്റിക്കറുകൾ ഉപയോഗിക്കുന്നത് രാജ്യത്ത് നിയമ വിരുദ്ധമാണ്.
സ്വദേശികളുടേയും വിദേശികളുടേയും ചിത്രങ്ങൾ ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പരിഹാസ ഭാവത്തിലുള്ള സ്റ്റിക്കറുകൾ പ്രചരിക്കുന്നണ്ട്. ഈ സാഹചര്യത്തിലാണ് നിയമപരമായ മുന്നറിയിപ്പ്.. ഒമാനിലെ സ്വദേശികളുടെയോ വിദേശികളുടെയോ ഫോട്ടോകൾ സോഷ്യൽ മീഡിയകളിൽ അവരുടെ അനുവാദമില്ലാതെ സ്റ്റിക്കറുകളായി ഉപയോഗിക്കരുത്.. വ്യക്തി സ്വകാര്യതാ നിയമം അനുസരിച്ച് ഇത് ശിക്ഷാർഹമാണെന്ന് നിയമ വിദഗ്ധർ വ്യക്തമാക്കുന്നു. കുറ്റകാർക്ക് ഒരു വർഷം മുതൽ മൂന്ന് വർഷം വരെ ജയിൽശിക്ഷ ലഭിക്കും. 1,000 റിയാലിൽ കുറയാത്തതും 5,000 റിയാലിൽ കൂടാത്തതുമായ തുകയാകും പിഴ.. പിഴയും ജയിൽശിക്ഷയും ഒരുമിച്ച് ലഭിക്കാനും ഇടയുണ്ട്.