മസ്‌കറ്റ്  : ഒമാൻ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ മസ്‌കത്ത് യൂണിറ്റ് നേതൃത്യത്തിൽ ഹജ്ജ് ക്യാമ്പ് സംഘടിപ്പിച്ചു. ഖുർആൻ മലയാള വിവർത്തകൻ  കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ ഉദ്‌ഘാടനം നിർവഹിച്ചു. ഹജ്ജ്  പഠന ക്ലാസ്സിനു  അബ്ദുറഹ്മാൻ അൻസാരി നേതൃത്വം നൽകി. മസ്‌കത്ത് യൂണിറ്റ് പ്രസിഡന്റ്  സാജിദ് അധ്യക്ഷനായി. ഹാജിമാർക്കുള്ള യാത്രയപ്പ് അബ്ദുൽ  നാസർ മൗലവി വല്ലപ്പുഴ നടത്തി.   ദഅവ വിംഗ്  കൺവീനർ ഇഹ്‌ജാസ് അഹമ്മദ്, സെക്രട്ടറി അനസ് പൊന്നാനി,  ദഅവ വിംഗ് അസി.കൺവീനർ സിബിൽ കെ അബ്ബാസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *