മസ്കറ്റ് : മാവാല പഴം പച്ചക്കറി മാർക്കട്ടിലെ മൊത്തവ്യാപാര പ്രവർത്തനങ്ങൾ ജൂൺ 29 മുതൽ ഖസാൻ ഇക്കണോമിക് സിറ്റിയിൽ ആരംഭിക്കുമെന്നും മാവാല മാർക്കറ്റിലെ കടകൾ അടച്ചുപൂട്ടുമെന്നും മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

മുനിസിപ്പാലിറ്റി പുറപ്പെടുവിച്ച  ടൈംലൈൻ ലിസ്റ്റ് പ്രകാരം മെയ് 5 ന് റെസ്റ്റോറൻ്റുകൾ, കഫേകൾ, സോർട്ടിംഗ് വെയർഹൗസുകൾ, ഡ്രൈ സ്റ്റോറുകൾ  എന്നിവയുടെ യൂണിറ്റുകൾ പ്രവർത്തനത്തിന് ആവശ്യമായ സാങ്കേതിക തയ്യാറെടുപ്പുകൾ പൂർത്തിയാക്കാൻ വാടകക്കാർക്ക് കൈമാറും.

ജൂൺ 9 ന്, ഹോൾസെയിൽ മാർക്കറ്റ് കോൾഡ് സ്റ്റോർ, സെൻട്രൽ കോൾഡ് സ്റ്റോറേജ്, ഉള്ളി ഷെഡ്, ഉരുളക്കിഴങ്ങ് ഷെഡ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകൾ എന്നിവയുടെ യൂണിറ്റുകൾ വാടകക്കാർക്ക് കൈമാറും.

2024 ജൂൺ 29 ന് ശേഷം അൽ മവാൽച്ച് സെൻട്രൽ മാർക്കറ്റിൽ സ്റ്റോറുകളും,മൊത്തവ്യാപാരവും നിരോധിക്കുമെന്നും സർക്കുലറിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *