മസ്കറ്റ് : ഒമാനിൽ അടുത്തിടെ ലഭിച്ച കനത്ത മഴയിൽ മരുഭൂമിയിലുൾപ്പെടെ  വിവിധയിടങ്ങളിൽ തടാകങ്ങൾ രൂപപ്പെട്ടത് സ്വദേശികൾക്കും പ്രവാസികൾക്കും കൗതുകമായി. തെക്ക് വടക്ക് ബാത്തിനായിലെ ചില പ്രദേശങ്ങളിൽ പുല്ലു മുളച്ചു നിൽക്കുന്ന കാഴ്ച സലാലയെയും മലയാളികൾക്ക് നാടിനെയും  ഓർമിപ്പിക്കും. ഈ കാഴ്ചകാണാൻ നിരവധി സഞ്ചാരികളും എത്തുന്നുണ്ട്. ഒമാന്റെ മറ്റു പല പ്രദേശങ്ങളിലും ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെയാണ്. പച്ചപിടിച്ചു കിടക്കുന്ന പറമ്പുകളും മഴയിൽ രൂപപ്പെട്ട തടാകങ്ങളും പ്രദേശവാസികൾക്ക് കൗതുകമുണർത്തുന്ന. കാഴ്ചയായി. സുവൈക്കിലും, സോഹാറിലും , ബുറൈമിയിലും ഒക്കെ വിവിധ സ്ഥലങ്ങളിൽ പുല്ലുമുളച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ പലരും  വളർത്തുമൃഗങ്ങളെ പറമ്പുകളിൽ മേയാൻ വിട്ടുതുടങ്ങി. സോഹാറിലും ബുറൈമിയിലുമൊക്കെ രൂപപ്പെട്ട പ്രകൃതിദത്ത തടാകങ്ങളും അരുവുകളും ജലരൂപങ്ങളും  ഒക്കെ  കാണാനും നിരവധി സഞ്ചാരികൾ എത്തുന്നുണ്ട്.  കനത്ത മഴയിൽ വിവിധയിടങ്ങളിൽ അണക്കെട്ടുകൾ നിറഞ്ഞൊഴുകിയിരുന്നു. സമീപ പ്രദേശങ്ങളിലേക്ക് അണക്കെട്ടിൽ നിന്നും തുടർച്ചയായി ജലം ഒഴുകിയതോടെ അരുവികൾ രൂപപ്പെട്ടു. മരുഭൂമിയിലെ ജലരൂപങ്ങൾക് പലർക്കും നവ്യാനുഭവമായി മാറി .

Leave a Reply

Your email address will not be published. Required fields are marked *