മസ്കറ്റ്
ന്യൂനമർദത്തിന്റെ ഭാഗമായി ഒമാന്റെ വിവിധ ഗവർണറേറ്റുകളിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ബുറൈമി, വടക്ക്-തെക്ക് ബാത്തിന, ദാഹിറ, മസ്കത്ത്, ദാഖിലിയ, തെക്ക്-വടക്ക് ശർഖിയ, മുസന്ദം എന്നീ ഗവർണറേറ്റുകളിലാണ് മഴ പ്രതീക്ഷിക്കുന്നത്. കllനത്ത മഴക്കൊപ്പം ആലിപ്പഴ വർഷവും ഉണ്ടായേക്കാം. വാദികൾ നിറഞ്ഞൊഴുകും.
കാലാവസ്ഥ മുന്നറിയിപ്പ് അനുസരിച്ച്
*ചൊവ്വാഴ്ച*
ബുറൈമി, തെക്ക്- വടക്ക് ബാത്തിന, ദാഹിറ, മസ്കത്ത്, ദാഖിലിയ, വടക്ക്-തെക്ക് ശർഖിയ, മുസന്ദം ഗവർണറേറ്റുകളിലെ വിവിധ ഇടങ്ങളിൽ 10മു തൽ 30 മില്ലിമീറ്റർവരെ മഴ ലഭിച്ചേക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. മണിക്കൂറിൽ 27മുതൽ 64 കി.മീറ്റർ വേഗതയിലായിരി ക്കും കാറ്റുവീശുക.
*ബുധനാഴ്ച*
അൽഹജർ പർവ്വത നിരകളിലും അവയുടെ സമീപ പ്രദേശങ്ങളിലും അഞ്ച്മുതൽ 20 മില്ലിമീറ്റർ വരെ മഴ പെയ്തേക്കും.ഇത് ഒമാൻ കടലിന്റെ തീര പ്രദേശങ്ങ ളിലേക്കും വ്യാപിച്ചേക്കും.