മസ്കറ്റ് : മലപ്പുറം കൊണ്ടോട്ടി  മുതുപറമ്പ് സ്വദേശിയും  സുഹൂൽ ഫൈഹ കമ്പനിയിലെ ജീവനക്കാരനുമായ പാലത്തുകുഴിയിൽ മലയിൽ ഹൗസിൽ റഫീഖ് (37) ഒമാനിലെ ജിഫ്നൈനിൽ ഉണ്ടായ വാഹന അപകടത്തെ തുടർന്ന് ആണ് ശനിയാഴ്ച മരണപ്പെട്ടത്. ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെ മിസ്ഫ, ജിഫ്നൈനിൽ ട്രക്കുകൾ കൂട്ടിയിട്ടിച്ചായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന ഒമാനി സ്വദേശിയായ ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പതിനൊന്നു വർഷത്തോളമായി
സുഹൂൽ ഫൈഹ കമ്പയിൽ, മവേല മാർക്കറ്റിൽ ഡെലിവറി സൂപ്പർ വൈസറായായി ജോലി അനുഷ്ഠിച്ച് വരികയായിരുന്ന അദ്ദേഹം കെഎംസിസി പ്രവർത്തകനുമായിരുന്നു. ആകസ്മികമായുണ്ടായ റഫീഖിന്റെ അപകടമരണം അദ്ദേഹത്തിന്റെ സുഹൃത്ത് വലയത്തെ ദുഃഖത്തിലാഴ്ത്തി. ഭൗതിക ശരീരം  ഒമാനിൽ അൽ അമിറാത്തിലെ ഖബറിടത്തിലാണ് കബറടക്കിയത്. വിശുദ്ധ റമദാനിലെ  പാപ മോചനത്തിന്റെ അവസാന രാവിൽ  നോമ്പുകാരനായി ആണ് റഫീഖ് മരണപ്പെട്ടത്.  രണ്ടു കുഞ്ഞുമക്കളുണ്ട് റഫീഖിന് അതിൽ  ഒരു കുഞ്ഞിനെ നേരിൽ കാണാനുള്ള ഭാഗ്യമുണ്ടായില്ല .റഫീഖിനൊപ്പം ഒരുപിടി സ്വപനങ്ങളുമാണ് ആറടി മണ്ണിൽ  മൂടപെടുന്നത്. അവസാനത്തെ മൂന്ന് പിടി മണ്ണ് വാരിയിടാൻ  അന്ത്യ കർമങ്ങളിൽ പങ്കെടുക്കാൻ അർദ്ധരാത്രിയിലും  പലരും ഒത്തു ചേർന്നു .  ഇത് വരെ നേരിൽ കണ്ടില്ല എങ്കിലും പക്ഷെ പ്രാർത്ഥനയിൽ പലരുടെയും  കണ്ണുകളിൽ നനവ് പടർന്നിരുന്നു .  റഫീഖിന്റെ  അനിയനും മറ്റു ബന്ധുക്കളും  അടക്കമുള്ളവർ  ഒമാനിൽ  ഉണ്ടായിരുന്നു . മസ്കറ്റ് കെഎംസിസി യുടെ സജീവ പ്രവർത്തകനായിരുന്നു റഫീഖ് .  പേപ്പർ വർക്കുകൾ അന്ത്യകർമ്മങ്ങൾ  എല്ലാം വളരെ പെട്ടെന്ന് പൂർത്തിയാക്കിയ തും   മസ്കറ്റ് കെഎംസിസി യുടെ നേതൃത്വത്തിൽ ആയിരുന്നു. പിതാവ് : മുഹമ്മദ്,   മാതാവ്: അലീമ. , ഭാര്യ: ശഹാന. അഞ്ചും ഒന്നരയും വയസ്സുള്ള രണ്ട് മക്കളുണ്ട്.

ഫോട്ടോ :   ശനിയാഴ്ച ഒമാനിലെ  മിസ്ഫ, ജിഫ്നൈനിൽ ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ  അപകടത്തിൽ മരണപ്പെട്ട കെഎംസിസി പ്രവർത്തകൻ മലപ്പുറം സ്വദേശി  റഫീഖിന്റെ മൃതദേഹം അൽ അമറാത് ഖബറിടത്തിൽ വൻ ജനാവലിയുടെ സാനിധ്യത്തിൽ കബറടക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *