മസ്കറ്റ്: മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാൻഡ് സോഷ്യൽ ഇഫ്താർ സംഘടിപ്പിച്ചു. മസ്കറ്റ് സുന്നി സെന്റർ മദ്രസ്സ പരിസരത്തുനടന്ന പരിപാടിയിൽ രണ്ടായിരത്തിലധികം ആളുകൾ പങ്കെടുത്തു. ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് മുഖ്യ അതിഥി ആയിരുന്നു. മസ്ക്കറ്റ് കെഎംസിസിക്ക് കീഴിലുള്ള മുപ്പത്തിമൂന്നു ഏരിയാ കമ്മറ്റിയിലെയും അംഗങ്ങൾ കൂടാതെ ഇന്ത്യൻ സ്കൂൾ ഒമാൻ ചെയർമാൻ ഡോക്ടർ ശിവകുമാർ മാണിക്യം, വൈസ് ചെയര്മാന് സൈദ് സൽമാൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് ജോയിന്റ് ജനറൽ സെക്രറ്ററി സുഹൈൽ ഖാൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹ്യ ക്ഷേമവിഭാഗം സെക്രട്ടറി ഷമീർ പി ടി കെ ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിങ് കൺവീനർ ഇബ്രാഹിം ഒറ്റപ്പാലം, ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിങ് കോ കൺവീനർ സിദ്ധിഖ് ഹസൻ, എസ് എൻ ഡി പി യോഗം ഒമാൻ കൺവീനർ രാജേഷ് ജി,എസ് എൻ ഡി പി യോഗം ഒമാൻ ചെയർമാൻ എൽ രാജേന്ദ്രൻ , മസ്കറ്റ് സുന്നി സെന്റർ പ്രസിഡന്റ് അൻവർ ഹാജി, ജനറൽ സെക്രട്ടറി ഷാജുദ്ധീൻ തുടങ്ങിയ ഒമാനിലെ ഇന്ത്യൻ സമൂഹത്തിലെ പ്രമുഖർ ഉൾപ്പെടെ നയതന്ത്രപ്രതിനിധികൾ , ,സാമൂഹിക പ്രവർത്തകർ ,മത പുരോഹിതർ ,മാധ്യമ പ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള നിരവധി വ്യക്തിത്വങ്ങളും ഗ്രാൻഡ് സോഷ്യൽ ഇഫ്താറിൽ സംബന്ധിച്ചു. മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി പ്രസിഡന്റ് അഹമ്മദ് റഈസ് , ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ,ഇഫ്താർ കമ്മറ്റി ചെയർമാൻ നൗഷാദ് കാക്കേരി, കൺവീനർ അഷറഫ് കിണവക്കൽ തുടങ്ങി മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി ഭാരവാഹികൾ ഇഫ്താറിന് നേതൃത്വം നൽകി. വാളണ്ടിയർ ക്യാപ്റ്റൻ താജുദീന്റെ നേതൃത്വത്തിൽ നൂറിലധികം വാളണ്ടിയർ മാരാണ് സേവനം ചെയ്തത്.