എല്ലാ ഉൽപ്പന്നങ്ങൾക്കും 20 ശതമാനം വിലക്കിഴിവ്
മസ്കറ്റ് : ഗുണമേന്മയിലും വിലക്കുറവിലും ഒരുപോലെ ശ്രദ്ധേയമായ കിസ്വ ഊദിൻറെ ഏറ്റവും പുതിയ ഷോറൂം അൽഹൈൽ നോർത്തിൽ ദി വില്ലേജ് സൂഖിൽ പ്രവർത്തനം ആരംഭിച്ചു. വെള്ളിയാഴ്ച ജുമാ നമസ്കാരാനന്തരം പ്രമുഖ ഇസ്ലാമിക പണ്ഡിതനും ഹാഫിളുമായ മിസ്ബാഹ് ബിൻ സയീദ് സ്ഥാപനം ഉൽഘാടനം ചെയ്തു. എൻ എ എം ഫാറൂഖ്, ഷിറാജ് ഷെയ്ഖ്, ഫൈസൽ, സാമൂഹിക പ്രവർത്തകയായ സൈദ് ശിവപുരം, മുനീർ ടി പി, സി വി എം ബാവ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതൻ മൗലാന ഇല്യാസ് ഗുമാൻ പ്രാർത്ഥന നിർവഹിച്ചു. ലോകപ്രശസ്ത ഊദുകളുടെ കമനീയ ശേഖരണമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഏറ്റവും ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളാണ് കിസ്വ ഊദിന്റെത്. സാധാരണക്കാർക്കും പ്രാപ്യമാകുന്ന രീതിയിലാണ് വില നിലവാരം. ഉൽഘാടനം പ്രമാണിച്ചു റമദാൻ – ഈദ് ഓഫ്ഫർ ആയി 20 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. അൽ ഹിൽ നോർത്തിൽ ദി വില്ലേജ് സൂഖിൽ മൂന്നാം നമ്പർ ഗേറ്റിലൂടെ ഉള്ളിൽ പ്രവേശിച്ചു രണ്ടാമത്തെ ഇടത്തെ ഇടനാഴിയിൽ മുപ്പതാം നമ്പർ ഷോപ്പിലാണ് കിസ്വ ഊദ് പ്രവർത്തിക്കുന്നത്.