മസ്കറ്റ് :
മസ്കറ്റ് വെളിയങ്കോട് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ കുടുംബ സംഗമം സംഘടിപ്പിച്ചു വെളിയംകോട് വെൽഫെയർ കമ്മിറ്റി പ്രസിഡൻറ് റഷീദിന്റെ അധ്യക്ഷതയിൽ ചേർന്ന ഇഫ്താർ സംഗമത്തിന് കബീർ ഫൈസി തിരൂർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി
നിസ്സാർ കാസ് അടുക്കളയിൽ വച്ച് നടന്ന സംഗമത്തിൽ പ്രസിഡൻറ് കെഎച്ച് റഷീദ് അധ്യക്ഷ കർമ്മം നിർവഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി അഷ്റഫ് ലക്കി ഉദ്ഘാടന കർമ്മം നിർവഹിച്ചു മുൻ പ്രസിഡണ്ട് എംവി റഫീഖ് സാഹിബ് ആശംസ പ്രസംഗം നിർവഹിച്ചു രക്ഷാധികാരി കെപിഎ ജബ്ബാർ ഖജാൻജി പി അഷറഫ്
ജോ: സെക്രട്ടറി സലിം പാടത്തകായിൽ എന്നിവർ സന്നിദ്ധരായിരുന്നു വൈസ് പ്രസിഡണ്ട് പി വി നാസർ നന്ദി രേഖപ്പെടുത്തി