സോഹാർ :  ലോകമെമ്പാടുമുള്ള ക്രിസ്തിയ മതവിശ്വാസികൾ ക്രിസ്തുദേവന്റെ പീഡാനുഭവും തുടർന്നുള്ള കുരിശുമരണത്തെയും അനുസ്മരിച്ചുകൊണ്ടുള്ള ഹാശാഴ്ചയിലെ ശുശ്രൂഷകൾക്ക് തുടക്കം കുറിച്ചു.
ഈസ്റ്ററിനുമുന്പ് ഉള്ള ഞായറാഴ്ചയാണ് ഓശാന ഞായർ അഥവാ കുരുത്തോലപ്പെരുന്നാൽ എന്നറിയപ്പെടുന്നത്.വിനയത്തിന്റെ മഹത്വവുമായി കഴുതക്കുട്ടിയുടെ പുറത്ത്‌ യേശുക്രിസ്തു യെരൂശലേമിലേക്കു പ്രവേശിച്ചപ്പോൾ ജനം ഒലീവ് കൊമ്പുകളേന്തിയും വസ്ത്രങ്ങൾ വഴിയിൽ വിരിച്ചും രാജകീയ സ്വീകരണം നൽകിയതിനെ അനുസ്മരിച്ചാണ് ഓശാന പെരുന്നാൾ ആഘോഷിക്കുന്നത്.ക്രിസ്തുവിന്റെ പീഡാനുഭവത്തെയും പുനരുദ്ധാനത്തേയും അനുസ്മരിച്ചുകൊണ്ട് പെസ്സഹാ,കാൽകഴുകൽ ,ദുഃഖവെള്ളി,ഉയിർപ്പ് തുടങ്ങിയ ശുശ്രൂഷകളാണ് ഇനിയുള്ള ദിവസങ്ങളിൽ നടത്തപ്പെടുക.

സൊഹാർ സെന്റ് ജോർജ് ഓർത്തഡോക്സ്‌ ദേവാലയത്തിലെ പീഡാനുഭവവാര ശുശ്രൂഷകൾക്ക് ആരംഭം കുറിച്ചുകൊണ്ട് യേശുക്രിസ്തുവിന്റെ യെരുശലേം ദേവാലയ പ്രവേശനത്തിന്റെ സ്മരണയുണർത്തുന്ന ഓശാന പെരുന്നാൾ ശുശ്രൂഷകൾ ശനിയാഴ്ച്ച വൈകിട്ട് 8മണിക്ക് നടന്നു.
ഹാശാ ആഴ്ച്ചയോടനുബന്ധിച്ചു തിങ്കളാഴ്ച്ച തുമ്പമൺ ഭദ്രാസനാധിപൻ ഡോ എബ്രഹാം മാർ സെറാഫിം തിരുമേനി നയിക്കുന്ന സന്ധ്യാനമസ്കാരവും ധ്യാനവും നടക്കുന്നതാണ് . തുടർന്ന് വൈകിട്ട് 8 മണിക്ക് പെസഹായുടെ ശുശ്രൂഷയും വെള്ളിയാഴ്ച്ച രാവിലെ പത്ത് മണി മുതൽ ദുഖവെള്ളിയാഴ്ചയുടെ ശുശ്രൂഷകളും നടക്കുന്നതാണ്. ശനിയാഴ്ച്ച വൈകിട്ട് 7മണിക്ക് നടക്കുന്ന ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകളോടെ ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന പീഡാനുഭവവാര ശുശ്രൂഷകൾക്ക് പരിസമാപ്തിയാവും.

ശുശ്രൂഷകൾക്ക് അട്ടപ്പാടി സെന്റ് തോമസ് ആശ്രമം സുപ്പീരിയർ വന്ദ്യ വർഗീസ് ജോസഫ് അച്ചൻ, സൊഹാർ ഇടവക വികാരി വന്ദ്യ സാജു പാടാച്ചിറ അച്ചൻ എന്നിവർ കാർമികത്വം വഹിക്കും .

Leave a Reply

Your email address will not be published. Required fields are marked *