മസ്കറ്റ് : മസ്ക്കറ്റിലെ ഗാല ഹോളി സ്പിരിറ്റ് കത്തോലിക്ക ദേവലായത്തിൽ നടന്ന ഒശാന ശ്രുശ്രൂക്ഷകൾക്ക് മലങ്കര കത്തോലിക്ക സഭ ഒമാൻ ഡയറക്ടർ ഫാദർ ഫിലിപ്പ് നെല്ലിവിള നേതൃത്വം നൽകി. നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത ചടങ്ങിൽ ലോകമാകെയുള്ള ക്രൈസ്തവരും, മുസ്ലിം സഹോദരങ്ങളും ഒരു പോലെ നോമ്പ് അനുഷ്ഠിക്കുമ്പോൾ ലോകത്ത് സമാധാനവും ശാന്തിയും നിറയെട്ടെ എന്ന് തൻ്റെ പ്രസംഗത്തിൽ അറിയിച്ചു. വരുന്ന ഒരാഴ്ചക്കാലം കഠിനമായ വ്യതശ്രുദ്ധിയുടെയും സഹനത്തിൻ്റെയും നാളുകൾ ആയിരിക്കട്ടെ എന്ന് വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. ചടങ്ങിന് റൂവി, ഗാല ദേവാലയ ഭാരവാഹികളായ റോണാ തോമസ് ബാബു മാത്യു നിമ്പു മാത്യൂ. ബിജുമോൻ. റോജി തോമസ് ,ജോൺ കൊട്ടാരക്കര ജേക്കബ് തുടങ്ങിയവർ നേതൃത്വം നൽകി.