മസ്കറ്റ് :  മസ്കറ്റ് കെഎംസിസിയുടെ ആഭിമുഖ്യത്തിൽ  ഗ്രാൻഡ് സോഷ്യൽ ഇഫ്താർ മാർച്ച് 29 വെള്ളിയാഴ്ച റൂവി മസ്കറ്റ് സുന്നി സെന്റർ മദ്രസ്സയിൽ വച്ച് നടക്കും.

മസ്ക്കറ്റ് കെഎംസിസിക്ക് കീഴിലുള്ള മുപ്പത്തിമൂന്നു ഏരിയാ കമ്മറ്റിയിലെയും അംഗങ്ങൾ കൂടാതെ  നയതന്ത്രപ്രതിനിധികൾ ,സ്വദേശി പ്രമുഖർ ,ഒമാനിലെ  ഇന്ത്യൻ സമൂഹത്തിലെ പൗര പ്രമുഖർ ,സാമൂഹിക പ്രവർത്തകർ ,മത പുരോഹിതർ ,മാധ്യമ പ്രവർത്തകർ  തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള നിരവധി വ്യക്തിത്വങ്ങളും ഗ്രാൻഡ് സോഷ്യൽ   ഇഫ്താറിൽ സംബന്ധിക്കും.

പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി ചെയർമാൻ  നൗഷാദ് കാക്കേരി, കൺവീനർ അഷറഫ് കിണവക്കൽ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *