സലാല:വിശുദ്ധ റമളാനിൽ വിവിധ മേഖലകളിൽ ഉള്ളവരെ ഒരുമിച്ചു കൂട്ടി എല്ലാ വർഷത്തതും പോലെ ഈ വർഷവും സലാല കെഎംസിസിയുടെ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു.
സാഹോദര്യത്തിൻ്റെയും സഹ വർത്തിത്ത്വത്തിൻ്റെയും സ്നേഹം പങ്കു വെക്കുന്നതിന്റെയും വേദിയായി മാറുകയായിരുന്നു വെളളിയാഴ്ച സലാല ദോഫാർ ക്ലബിൽ വെച്ച് നടന്ന ഇഫ്താർ സംഗമം.
വിവിധ തുറകളിലുള്ള 3000ത്തിലധികം ആളുകളാണ് പങ്കെടുത്തത്. സലാലയിലെ പ്രാന്തപ്രദേശങ്ങളിൽ നിന്നുള്ളവരും നഗരപ്രദേശത്തുള്ളവരും ഒത്തു ചേരുന്ന വേദിയാണ് കെഎംസിസി നടത്തുന്ന ഇഫ്താർ സംഗമം.
സ്വദേശി പ്രമുഖരായ ഒട്ടനവധി പേരും വിവിധ സംഘടന പ്രതിനിധികൾ എന്നിവരും ഇഫ്താർ സംഗമത്തിന്റെ ഭാഗമായി പങ്കെടുത്തു. പൗര പ്രമുഖർ,സ്ഥാപന മേധാവികൾ എന്നുള്ളവരുടെ സഹകരണത്തോടുകൂടിയാണ് സലാല കെഎംസിസി ഇഫ്താർ സംഗമം നടത്താറുള്ളത്. സലാലയിലെ ഏറ്റവും വലിയ ഇഫ്താർ സംഗമത്തിനാണ് ദോഫാർ ക്ലബ്ബ് സാക്ഷ്യം വഹിച്ചത്.
സംഗമത്തിന് കെഎംസിസി കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ റഷീദ് കൽപ്പറ്റ ചെയർമാനായും ഷംസീർ കൊല്ലം കൺവീനറായും അൽത്താഫ് പെരിങ്ങ ത്തൂർ കോ കൺവീനവു
മായുള്ള കമ്മിറ്റിയാണ് നേതൃതം നൽകിയത്.മൊയ്തു സിപി,നിസാർ മുട്ടുങ്ങൾ എന്നിവർ വളണ്ടിയർമാരെ നിയന്ത്രിച്ചു. പ്രവർത്തകസമിതി അംഗങ്ങളും പ്രവർത്തകരുമാണ് ഈ വിജയത്തിന് പിന്നിൽ എന്ന് കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് നാസർ പെരിങ്ങത്തൂർ ജനറൽ സെക്രട്ടറി ഷബീർ കാലടി എന്നിവർ അറിയിച്ചു.