മസ്കറ്റ്: രിസാല സ്റ്റഡി സർക്കിൾ ഒമാൻ നാഷനൽ കമ്മറ്റിയുടെ വിസ്ഡം സമിതി പ്രൊഫഷനൽ മീറ്റ് സംഘടിപ്പിച്ചു. റൂവി കൊച്ചിൻ ഹോട്ടലിൽ നടന്ന പരിപാടിയിൽ ശരീഫ് സഅദി മഞ്ഞപ്പറ്റ അധ്യക്ഷത വഹിച്ചു, സിറാജുദ്ധീൻ സഖാഫി ഉദ്ഘാടനം നിർവ്വഹിച്ചു. വിസ്ഡം സെക്രട്ടറി മിസ്അബ് മമ്പുറം ആമുഖ പ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം കൊമ്പം മുഹമ്മദ് മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തി. യുവതത്തെ അടയാളപ്പെടുത്താനും, ക്രിയാത്മകമായി ഉപയോഗപെടുത്താനും സാധിക്കണമെന്ന് കൊമ്പം ഉസ്താദ് അഭിപ്രായപെട്ടു. സജ്നാസ് പഴശ്ശി സ്വാഗതവും മുഹമ്മദ് കാഞ്ഞിരോട് നന്ദിയും പറഞ്ഞു
