മസ്കറ്റ് : കേരള  വിഭാഗത്തിൻ്റെ ഈ വർഷത്തെ ഇഫ്താർ സംഗമം മാർച്ച് 22 വെള്ളിയാഴ്ച്ച ദാർസൈറ്റിലെ ഐ എസ് സി മൾട്ടി പർപ്പസ് ഹാളിൽ വച്ച് സംഘടിപ്പിച്ചു.

കേരളാ വിഭാഗം അംഗങ്ങളെ കൂടാതെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ജനറൽ സെക്രട്ടറി ഷക്കീൽ കോമോത്ത്, എൻഹാൻസ്മെന്റ്‌ & ഫെസിലിറ്റീസ് സെക്രട്ടറി വിൽസൺ ജോർജ്, ഇന്ത്യൻ സ്ക്കൂൾ ബോർഡ് അംഗങ്ങൾ, ഒമാനിലെ വിവിധ സംഘടനാ ഭാരവാഹികൾ, സാമൂഹിക പ്രവർത്തകർ, മലയാളം മിഷൻ ഭാരവാഹികൾ, തുടങ്ങി ഒമാൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 1000 ൽ അധികം പേർ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു.

“മതേതര ഇഫ്താർ എന്ന ആശയം ഒമാനിൽ ആദ്യമായി കൊണ്ടുവരികയും എല്ലാ വർഷവും സമൂഹത്തിൻറെ നാനാതുറകളിൽ നിന്നുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് 

കേരളാ വിഭാഗം രൂപീകൃതമായ നാൾ മുതൽ എല്ലാ വർഷവും ഇഫ്താർ സംഗമം സംഘടിപ്പിക്കാറുണ്ട്. ഒരോ വർഷവും പങ്കാളിത്തം കൂടിവരുന്നതായാണ് കാണാറുള്ളത്. ഈ വർഷവും വ്യത്യസ്തമായില്ല.” സംഘാടകർ അറിയിച്ചു.

സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻഗണന കൊടുത്തുകൊണ്ട് പ്രവർത്തിക്കുന്ന കേരളവിഭാഗത്തിന് കൂടുതൽ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താനുള്ള ഊർജ്ജമാണ് പൊതുസമൂഹത്തിൻറെ പിന്തുണയിൽ നിന്ന് ലഭിക്കുന്നത് എന്നും കേരള വിഭാഗം ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *