മസ്കറ്റ് : ഒമാനിലെ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയായ മെഡ്ഹോപ് ഹെൽത്ത് സൊല്യൂഷന്റെ മബേല ബ്രാഞ്ചിന്റെ ഉദ്ഘാടനം സൈന്റിഫിക് റിഹാബിലിറ്റേഷൻ ഹോസ്പിറ്റലിൽ മാനേജിങ് ഡയറക്ടർ ഡോ.മുഹമ്മദ് ഹമീദ് അൽ ഹിനായിയും ഒമാനിലെ ജീവ കാരുണ്യ പ്രവർത്തകരായ റഹീം വട്ടല്ലൂർ,ഇബ്രാഹിം ഒറ്റപ്പാലം എന്നിവർ ചേർന്ന് നിർവഹിച്ചു.
മെഡ്ഹോപ്പ് മാനേജിങ് ഡയറക്ടർ സാബിർ ബി അബ്ദുള്ള,ഖമർ പോളി ക്ലിനിക് ഡയറക്ടർമാരായ നിസാർ അബ്ദുൽ ഖാതിം,അനീഷ് കുമാർ,ഇസ്മായിൽ പുന്നോൽ,യാക്കൂബ് തിരൂർ,സികെവി റാഫി, ശശി തൃക്കരിപ്പൂർ എന്നിവർ സംബന്ധിച്ചു.
വിദേശ ആശുപത്രികളുടെ അപ്പോയിമെന്റുകൾ,ഹെൽത്ത് ആൻഡ് വെൽനെസ്സ് ടൂർ, എയർആംബുലൻസ് സർവീസ്,രോഗികളെ സ്വദേശത്തേക് കൊണ്ട് പോവൽ,മെഡിക്കൽ സ്റ്റാഫ് പ്ലെയ്സ്‌മെന്റ, എയർ ടിക്കറ്റ് ആൻഡ് ഹോട്ടൽ ബുക്കിങ്,മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം തുടങ്ങിയ സേവങ്ങൾ ലഭ്യമാണ്