മസ്കറ്റ് : ഒമാനിലെ ആദ്യ മാർത്തോമ്മാ ദേവാലയം മാർത്തോമ്മാ ചർച്ച് ഇൻ ഒമാൻ ഇടവകയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സമ്മേളനം 2024 മാർച്ച് മാസം 08-ആം തീയതി വെള്ളിയാഴ്ച വൈകിട്ട് 07.00 മണിക്ക് റൂവി, സെന്റ് തോമസ് ദേവാലയത്തിൽ മാർത്തോമ്മാ സഭാ സഫ്രഗൻ മെത്രാപ്പോലീത്താ അഭിവന്ദ്യ റൈറ് റവ. ഡോ. യുയാകീം മാർ കൂറിലോസ് എപ്പിസ്കോപ്പാ ഉദ്ഘാടനം ചെയ്തു.
ഇടവക വികാരി റവ. സാജൻ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഒമാനിലെ ഇന്ത്യൻ അംബാസിഡർ H.E. അമിത് നാരംഗ് പങ്കെടുത്ത സമ്മേളനത്തിൽ കേരളാ നിയമസഭാംഗം Adv. ചാണ്ടി ഉമ്മൻ എം. എൽ.എ. മുഖ്യാഥിതി ആയിരുന്നു. പ്രസ്തുത സമ്മേളനത്തിൽ ഒമാനിലെ പ്രമുഖ വ്യവസായികളായ ഡോ. പി. മുഹമ്മദ് അലി, ശ്രീ. കിരൺ ആഷർ എന്നിവരെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആദരിച്ചു. പി.സി.ഒ ലീഡ് പാസ്റ്റർ ശ്രീ. മിറ്റ്ചൽ ഫോർഡ്, ഒമാൻ ക്യാൻസർ അസോസിയേഷൻ പ്രസിഡന്റ് ഡോ. വാഹീദ് അലി സൈദ് അൽ ഖറൂഷി തുടങ്ങി ആത്മീയ-സാംസ്കാരിക -സാമൂഹീക രംഗത്തെ പ്രമുഖർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.
ജനറൽ കൺവീനർ ശ്രീ. ബിനു എം. ഫിലിപ്പ്, ജോയിന്റ് കൺവീനർ ശ്രീ. ഫിലിപ്പ് കുര്യൻ, സഭാ കൗൺസിൽ അംഗം ശ്രീ. പ്രകാശ് ജോൺ വൈദ്യൻ, ഭദ്രാസന കൗൺസിൽ അംഗം ശ്രീ. സ്റ്റാൻലി വി. സണ്ണി, ഫാ. വർഗീസ് റ്റിജു ഐപ്പ്, റവ. ബിനു തോമസ്, റവ. എം. ജേക്കബ്, ശ്രീ. ബിനു ഫിലിപ്പ് എന്നിവർ സംസാരിച്ചു.