മസ്കറ്റ് : വാദി കബീറിൽ ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർത്ഥിനി മരണപ്പെട്ടു.വാദി കബീർ ഇന്ത്യൻ സ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി സമീഹ തബസ്സ് ആണ് മരണപെട്ടത്. മാതാവിന്റെ നില ഗുരുതരമാണ്. ഇവർ ഹൈദരാബാദ് സ്വദേശികളാണ്.
വിദ്യാത്ഥിനി സമീഹ തബസ്സും, മാതാവും പരീക്ഷ കഴിഞ്ഞു സ്കൂളിനുമുൻപിലുള്ള റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കവേ വാഹനം ഇടിക്കുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ 10.45ആയിരുന്നു സംഭവം. മാതാവ് ഗുരുതര പരിക്കുകളോടെ കൗല ഹോസ്പിറ്റലിൽ ചികിത്സയിൽ ആണ്.