മസ്കറ്റ് : സോഹാർ മലയാളി സംഘം ഇന്ത്യൻ സോഷ്യൽ ക്ലബ് സൊ ഹാറുമായി സഹകരിച്ചു മെഗാതിരുവാതിര ഏപ്രിൽ 19 ന് വെള്ളിയാഴ്ച്ച സുഹാറിൽ അരങ്ങേറുമെന്നു സൊഹാർ മലയാളി സംഘം ഭാരവാഹികൾ അറിയിച്ചു.
ഒമാനിലെ വിവിധ ഭാഗങ്ങളിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള 13 വയസ്സിനു മുകളിൽ പ്രായമുള്ള നാനൂറോളം നർത്തകിമാർ പങ്കെടുക്കുന്ന മെഗാതിരുവാതിര ഒമാനിലെ ഏറ്റവും വലിയ നൃത്ത പരിപാടി എന്ന നിലയിൽ റെക്കോർഡ് സൃഷ്ടിക്കുമെന്ന് മലയാളി സംഘം വിമൻസ് കോർഡിനേറ്റർ ജ്യോതി മുരളി പറഞ്ഞു.
കേരളീയ വനിതകളുടെ തനതായ സംഘനൃത്തമാണ് തിരുവാതിരകളി. ലാസ്യഭാവത്തിൽ ഊന്നിയുള്ള തിരുവാതിരകളി ഓണക്കാലത്ത് വ്യാപകമായി സംഘടിപ്പിക്കപ്പെടുമെങ്കിലും ധനുമാസത്തിലെ തിരുവാതിര നാളിലാണ് കൂടുതലായി നടത്തപ്പെടാറുള്ളത്. തിരുവാതിരക്കളിയ്ക്കു മാത്രം ഉപയോഗിക്കുന്ന ധാരാളം ഗാനങ്ങളുണ്ട്. ‘വീരവിരാട കുമാര വിഭോ’(ഉത്തരാസ്വയം വരം), കാലുഷ്യം കളക നീ'(ധ്രുവചരിതം), ‘കണ്ടാലെത്രയും കൗതുകം’ (നളചരിതം) എന്നിവയാണ് ഇതിൽ കൂടുതലായി ഉപയോഗിക്കാറുള്ളത്. കോളേജ് ഫെസ്റ്റിവലിലേയും, യൂത്ത് ഫെസ്റ്റിവലിലേയും ഒരു പ്രധാന ആകർഷണമാണ് കേരള പാരമ്പര്യവേഷമണിഞ്ഞു കൊണ്ടുള്ള വനിതകളുടെ