മസ്കറ്റ് : ഒമാനിലുള്ള കോട്ടയം ജില്ലയിലെ പ്രവാസികളെ ഒത്തോരുമ്മിപ്പിക്കാനും അതിലൂടെ പരസ്പര ബന്ധം ഊഷ്മളപ്പെടുത്തുവാനും, അംഗങ്ങളുടെ സർഗ്ഗത്മകമായ കഴിവുകൾ പ്രകടിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമുള്ള വേദി ആയി കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ എന്ന കൂട്ടായ്മയ്ക്ക് രൂപം നൽകി. കൂട്ടായ്മയുടെ സുഗമമായ പ്രവർത്തങ്ങൾക്കായി 14 അംഗ എക്സിക്യൂട്ടീവിൽ പ്രസിഡന്റ് ബാബു തോമസ്, വൈസ് പ്രസിഡന്റ് ജയൻ, സെക്രട്ടറി അനിൽ പി ആർ, ജോയിന്റ് സെക്രട്ടറി രാഹുൽ, ട്രഷർ പ്രിയരാജ്, കിരൺ പ്രോഗ്രാം കോർഡിനേറ്റർ, സബിത വനിതാ വിഭാഗം, വരുൺ സ്പോർട്സ് വിഭാഗം, രാകേഷ് മീഡിയ കോർഡിനേറ്റർ എന്നിവരോടൊപ്പം നീതു അനിൽ , സുരേഷ്, ലിജോ, ജാൻസ്, ഹരിദാസ് എക്സിക്യൂട്ടീവ് അംഗങ്ങൾ ആയും തിരഞ്ഞെടുത്തു.
സ്വന്തം ജില്ലയിലെ ഒമാനിലുള്ള പ്രവാസികൾ തമ്മിൽ പരിചയപെടുവാനും അതിലൂടെ സമൂഹത്തിനും നാടിനും ഉപകാരപ്രദമായ നന്മകൾ ചെയ്യുവാനും വിധമാണ് ഈ കൂട്ടായ്മ രൂപം നൽകിയിട്ടുള്ളത്.
കോട്ടയം ജില്ലയിലെ കുട്ടികളുടെ സർഗ്ഗത്മകമായ കഴിവുകൾ പ്രകടിപ്പിക്കുവാൻ വേണ്ടി കൂട്ടായ്മയുടെ നേതൃത്വത്തിൽ ചിത്ര രചന മത്സരം സംഘടിപ്പിച്ചു. വിജയികൾക്കും പങ്കെടുത്ത എല്ലാ കുട്ടികൾക്കും വിവിധ സമ്മാനങ്ങളും നല്കുകയും ചെയ്തു.
സൗജന്യ മെഡിക്കൽ പരിശോധനയോടൊപ്പം ഒമാൻ ബ്ലഡ് ബാങ്കുമായി സഹകരിച്ചുകൊണ്ട് രക്തദാന ക്യാമ്പ് നടത്തുവാനും കൂട്ടായ്മ ലക്ഷ്യമിടുന്നുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂട്ടായ്മയുടെ വിപുലീകരണ പ്രവർത്തനങ്ങളാണ് നടന്നു കൊണ്ടിരിക്കുകയാണെന്നും , KDPA Oman കൂട്ടായ്മയിൽ ചേരുവാനും കൂടുതൽ അറിയുവാനും താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പറുകൾ 9978 0693, 9698 1765