സലാല : ആഗതമാവുന്ന വിശുദ്ധ റമളാൻ ഹൃദയ ശുദ്ധിയോടെ വരവേല്കാനും കാരുണ്യ പ്രവർത്തനിങ്ങളിൽ ശ്രദ്ധേയമായ കാഴ്ചപ്പാടുള്ള കെ എം സിസി അതിനു മുന്നിട്ട് ഇറങ്ങണമെന്നും പാണക്കാട് അബ്ദുൽ ഖയ്യും ശിഹാബ് തങ്ങൾ പറഞ്ഞു സലാല ടൌൺ കെഎം സിസി യുടെ അഹ്ലൻ റമളാൻ പരിപാടി ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ
മസ്ഊദ് മൗലവി തുഹ്ഫി മുഖ്യപ്രഭാഷണം നടത്തി കെ എം സിസി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ശബീർ കാലടി ലത്തീഫ് ഫൈസി റഷീദ് കല്പറ്റ ഹുസ്സൈൻ മാസ്റ്റർ ഹമീദ് ഫൈസി ഹാഷിം സംസാരിച്ചു
എൻ കെ ഹമീദ് അധ്യക്ഷത വഹിച്ചു സെക്രട്ടറി ഷൗക്കത്തലി വയനാട് സ്വാഗതവും റസാഖ് സ്വിസ് നന്ദിയും പറഞ്ഞു റാസിഖ് ചിറ്റാരിപറമ്പ്, അസ്ലം ചാക്കോളി ഷഫീഖ് മണ്ണാർക്കാട് എന്നിവർ നേതൃത്വം നൽകി