മസ്കറ്റ് : മാർച്ച് 8 വെള്ളിയാഴ്ച മുതൽ ഒമാനിൽ രണ്ടാമത്തെ ന്യൂനമർദം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന തായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ആണ് ഇക്കാര്യം അറിയിച്ചത്. മുസന്ദം, വടക്കൻ ബാത്തിന , ബുറൈമി എന്നീ ഗവർണറേറ്റുകൾക്ക് മുകളിലൂടെ മേഘങ്ങൾ രൂപപ്പെടുകയുംമഴ പെയ്യുകയും ചെയ്യും. വാദികൾ ഒഴുകും. ഈ കാലാവസ്ഥ തുടർന്ന് അൽ ഹജർ പർവതങ്ങളിലേക്കും ഒമാൻ കടലിൻ്റെ തീരത്തേക്കും വ്യാപിക്കുമെന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും സി എ എ പ്രസ്താവനയിൽ വ്യക്തമാക്കി.