സലാല: പാലക്കാട് ജില്ലയിലെ ത്യത്താല കുമ്പിടി സ്വദേശി ആനക്കര, തോലത്ത് വീട്ടിൽ ജോയി.ടി.ടി (55) ഹ്യദയാഘാതത്തെ തുടർന്ന് ഒമാനിലെ സലാലയിൽ നിര്യാതനായി.
ആറ് വർഷമായി സാദയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്ന ജോയി ഹ്യദയാഘാതത്തെ തുടർന്ന് രണ്ടാഴ്ചയായി സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭാര്യ പ്രഭ ഇന്ദിര, മക്കളില്ല.
സുൽത്താൻ ഖബൂസ് ആശുപത്രിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം തുടർ നടപടികൾക്ക് ശേഷം നാട്ടീൾ ക്കൊണ്ട് പോകുന്ന കാര്യം തീരുമാനിക്കുമെന്ന് കൈരളി വൈസ് പ്രസിഡന്റ് ലത്തീഫ് അമ്പലപ്പാറ അറിയിച്ചു.