മസ്കറ്റ് : ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഡാൻസ് പ്രോഗ്രാം നിനവ് 2024 വെള്ളിയാഴ്ച ഫെബ്രുവരി 23 ന് റൂവിയിലെ അൽ ഫലാജ് ഹോട്ടലിൽ വച്ച് നടക്കും.
പ്രശസ്ത സിനിമാ താരവും നർത്തകിയുമായ *ആശാ ശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്ത പരിപാടിയും*, വയലിന്‍ തന്ത്രികളിലെ മാന്ത്രിക കലാകാരൻ പ്രശസ്ത വയലിനിസ്റ്റ് *ശബരിഷ് പ്രഭാകറും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫ്യൂഷനും* അരങ്ങേറും.
വൈകിട്ട് ആറു മണി മുതലാണ് പരിപാടികൾ ആരംഭിക്കുക. 5.30 മുതൽ പ്രവേശനം അനുവദിക്കും.
പരിപാടിയിലേക്ക് മുഴുവൻ മലയാളികളെയും സ്വാഗതം ചെയ്യുന്നതായും പ്രവേശനം സൗജന്യമായിരിക്കുമെന്നും കേരള വിഭാഗം വാർത്താ കുറിപ്പിൽ അറിയിച്ചു.