മസ്കറ്റ് :
മസ്കറ്റ് കെഎംസിസി അൽഖുവൈർ ഏരിയ സംഘടിപ്പിച്ച ഇ അഹമ്മദ് സാഹിബ് മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ 2ൽ ടൂർണമെന്റിൽ എച്ച് സി സി ഇലവനെ പരാജയപ്പെടുത്തി യു പി സി ഒമാൻ കിരീടം ചൂടി.
ഒമാനിലെ പ്രമുഖ 16 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ ഓരോ മത്സരങ്ങളും ആവേശകരമായിരുന്നു.
ഫൈനൽ
മത്സരത്തിലെ മാൻ ഓഫ് ദ മാച്ച് പുരസ്കാരത്തിനും ടൂർണമെന്റിലെ താരമായും ,യു പി സി ഒമാന്റെ റിൻഷാദിനെ നെ തിരഞ്ഞെടുത്തു
സെമി ഫൈനലുകളിൽ മാൻ ഓഫ് ദ മാച്ച് പുരസ്കാരത്തിന് യു പി സി ഒമാനിലെ സർഫറാസ്,എച്ഛ് സി സി ഇലവനിലെ സദ്ദാമിനെയു തിരഞ്ഞെടുത്തു.
ബദർ സമ ക്ലിനിക്ക് സ്പോൺസർ ചയ്ത വിന്നേഴ്സ് ട്രോഫി മസ്കത്ത് കെഎംസിസി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ അൽഖുവൈർ കെഎംസിസി സീനിയർ വൈസ് പ്രസിഡൻ്റ് അബ്ദുൽ കരീം പേരാമ്പ്രയും ചേർന്ന് വിജയികൾക്ക് സമ്മാനിച്ചു
സോനാ ജ്വല്ലറി സ്പോർസർ ചയ്ത റണ്ണർസ് അപ്പ് ട്രോഫി മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ബി എസ് ഷാജഹാൻ പഴയങ്ങാടി, കേന്ദ്ര കമ്മിറ്റി അംഗം അബൂബക്കർ പേരാമ്പ്ര എന്നിവർ ചേർന്ന് നൽകി.
ടൂർണമെന്റ് വിജയമായിരുന്നു എന്ന് സ്പോർട്സ് വിംഗ് കൺവീനർ ഹാഷിം പാറാട്, ഷാനിദ് സി എൻ എന്നിവർ അറിയിച്ചു.
